ad
Deshabhimani

ഫിലോബിബ്ലിക്ക ക്രൈസ-്തവ പൈതൃക
പ്രദർശനം

exhibition

പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക-്സ് കത്തിഡ്രൽ 
ഇടവക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Nov 28, 2025, 01:28 AM | 1 min read


ചെങ്ങന്നൂർ

പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ ഇടവക ദിനത്തോട് അനുബന്ധിച്ച് മലങ്കരഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഫാ. ഡോ. ഏബ്രഹാം കോശി ഒരുക്കുന്ന ഫിലോബിബ്ലിക്ക - ക്രൈസ്തവ പൈതൃക പ്രദർശനം ഞായർ രാവിലെ 9.30 മുതൽ വൈകിട്ട് ആറു വരെ ജി എംപി ഹാളിൽ നടക്കും. 110 ഭാഷകളിലെ ബൈബിളുകൾ , അൻപതിൽ അധികം വേദപുസ്തക ഇംഗ്ലീഷ് വിവർത്തനങ്ങൾ, പത്തിലധികം മലയാള വേദപുസ്തക വിവർത്തനങ്ങൾ, മലയാളത്തിലെ ആദ്യ വിവർത്തനമായ റമ്പാൻ ബൈബിൾ (കായംകുളം ഫീലിപ്പോസ് റമ്പാൻ), ബൈബിൾ കമന്ററികളും വിജ്ഞാനകോശങ്ങളും, ബ്രേലി ബൈബിൾ, വിവിധ രാജ്യങ്ങളിലെ നൂറിലധികം വൈവിധ്യമാർന്ന കുരിശുകൾ , ക്രിസ്തീയ ഐക്കണോഗ്രഫി ചിത്രങ്ങൾ, വിശുദ്ധ കന്യക മറിയത്തിന്റെ വിവിധ രാജ്യങ്ങളിലെ ചിത്രീകരണങ്ങൾ, ഓർത്തഡോക്സ് പ്രാർത്ഥനാ ചരടുകൾ, ഈജിപ്തിലെ പേപ്പറസ് ചിത്രങ്ങൾ, തുകൽ എഴുത്തുകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുന്തിരിക്കങ്ങളും സുഗന്ധദ്രവ്യങ്ങളും, വിവിധ സഭകളുടെ ധൂപ കുറ്റികളും പൂജാ പാത്രങ്ങളും, വിശുദ്ധനാട്ടിലെ ജലവും പാറയും മണ്ണും, വിവിധ രാജ്യങ്ങളിലെ ആയിരത്തിലധികം ക്രിസ്മസ് ഈസ്റ്റർ സ്റ്റാമ്പുകളും ആദ്യദിന കവറുകളും, ഇന്ത്യ പോസ്റ്റ് ക്രിസ്ത്യൻ സ്റ്റാമ്പുകളും ആദ്യദിന കവറുകളും, ബൈബിൾ നാണയങ്ങൾ, ബൈബിളിലെ മൺപാത്ര മാതൃകകൾ, യഹൂദ പാരമ്പര്യവസ്തുക്കൾ, യഹുദാ ചെപ്പേടുകൾ തുടങ്ങിയ ക്രൈസ്തവ പൈതൃകം വിളിച്ചോതുന്ന അനേകം വസ്തുക്കൾ ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നു. 22 രാജ്യങ്ങൾ സന്ദർശിച്ച ചെങ്ങന്നൂർ സ്വദേശിയായ ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുമാണ് ഈ പ്രദർശനം. ഇടവക വികാരി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, സഹവികാരി ഫാ. ജിജോജോയി കണ്ണാട്ട്, ട്രസ്റ്റി ടൈറ്റസ് മാത്യൂ, സെക്രട്ടറി ബിജു അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home