എൽഡിഎഫ് തുടർഭരണം ജനം ആഗ്രഹിക്കുന്നു: കെ ടി ജലീൽ

കായംകുളം അസംബ്ലി മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് എൽഡിഎഫ് നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗം ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
വർഗീയ കലാപമില്ലാതെ ജനങ്ങൾ സുരക്ഷിതമായി ജീവിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. എൽഡിഎഫ് നേതൃത്വത്തിൽ കായംകുളം അസംബ്ലിമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു. യുഡിഎഫ് ഭരണത്തിൽ വികസനം നിലച്ച കേരളം എൽഡിഎഫ് തുടർഭരണത്തിലൂടെ വികസന മുന്നേറ്റം സാധ്യമാക്കി. എൽഡിഎഫ് ഭരണം തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും കെ ടി ജലീൽ പറഞ്ഞു. മേടമുക്കിൽ നടന്ന യോഗത്തിൽ എൻ ശ്രീകുമാർ അധ്യക്ഷനായി. യു പ്രതിഭ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, എ മഹേന്ദ്രൻ, പി ഗാനകുമാർ, കോശി അലക്‌സ്, ഷെയ്ഖ് പി ഹാരിസ്, ബി അബിൻഷാ, സജു എടയ്‌ക്കാട്, എ എസ് സുനിൽ, ആർ ഗിരിജ, ഐ ഷിഹാബുദീൻ, റഷീദ് നമ്പലശേരിൽ, സജീവ് പുല്ലുകുളങ്ങര, ലിയാക്കത്ത് പറമ്പി, സക്കീർ മല്ലഞ്ചേരി, പ്രൊഫ. ഗോവിന്ദൻ കുട്ടി കാർണവർ, ഷിജു ഇഞ്ചയ്‌ക്കൽ, സുബിൻ തോപ്പിൽ, പുഷ്‌പരാജ്, ഷാജഹാൻ, മോഹനൻപിള്ളഎന്നിവർ സംസാരിച്ചു.










0 comments