പെൻഷനേഴ്‌സ് യൂണിയൻ കുടുംബമേള

കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നൂറനാട് യൂണിറ്റ് കുടുംബമേള കവയിത്രി ബി വിജയലക്ഷ്‌മി ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മാവേലിക്കര ടൗണ്‍ കൊറ്റാര്‍കാവ് ഏരിയയുടെ കുടുംബമേള സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹരിദാസ് പല്ലാരിമംഗലം ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ പി വിദ്യാധരന്‍ ഉണ്ണിത്താന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ജി ചന്ദ്രശേഖരന്‍ നായര്‍, ഏരിയ സെക്രട്ടറി പി ജെ ആന്റണി, കെ പദ്മാകരന്‍, സുമ എബ്രഹാം, ഇ മാധവശര്‍മ, പി എസ് ഗ്രേസി, വി ശങ്കരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ചാരുംമൂട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാലമേൽ വടക്ക് യൂണിറ്റ് കുടുംബമേള ആരോഗ്യ വകുപ്പ് പരിശീലനത്തലവൻ രാജീവ് വേണാട് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി ജി ഗോപിനാഥൻപിള്ള അധ്യക്ഷനായി. പെൻഷൻകാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ബ്ലോക്ക് ട്രഷറർ കെ രവീന്ദ്രൻ സമ്മാനം നൽകി. സെക്രട്ടറി കെ രവീന്ദ്രൻ, സംസ്ഥാന കൗൺസിലർ ബി വിജയലക്ഷമി, ബ്ലോക്ക് കമ്മിറ്റിയംഗം പി പരമേശ്വരൻപിള്ള, യൂണിറ്റ് സെക്രട്ടറി സി ടി മോഹനൻ, സാംസ്‌കാരികവേദി കൺവീനർ കെ രാജൻ മംഗളോദയം, ബി അനിതാദേവി എന്നിവർ സംസാരിച്ചു കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നൂറനാട് യൂണിറ്റ് കുടുംബമേള കവയിത്രി ബി വിജയലക്ഷ്‌മി ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് എൻ ഗോപിനാഥൻപിള്ള അധ്യക്ഷനായി. യൂണിറ്റിലെ മുതിർന്ന അംഗങ്ങളെ ബ്ലോക്ക് ട്രഷറർ കെ രവീന്ദ്രൻ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി കെ ഗോപാലൻ, ബ്ലോക്ക് വൈസ്‌പ്രസിഡന്റ് കെ ജി മാധവൻപിള്ള, വി സുകുമാരപിള്ള, കെ സോമൻ എന്നിവർ സംസാരിച്ചു. കലാമേളയിൽ പങ്കെടുത്തവർക്ക് ബ്ലോക്ക് വൈസ്‌പ്രസിഡന്റ് ജി ഗീത ഉപഹാരം നൽകി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താമരക്കുളം യൂണിറ്റ് കുടുംബമേള ഗായകൻ എം എൻ പുരുഷോത്തമൻ ആചാരി ഉദ്ഘടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി എം മുസ്തഫാ റാവുത്തർ അധ്യക്ഷനായി. പെൻഷൻകാരും കുടുംബാംഗങ്ങളും ചേർന്ന് കലാപരിപാടി അവതരിപ്പിച്ചു. പരിപാടി അവതരിപ്പിച്ചവർക്ക് ജില്ലാ ജോ.സെക്രട്ടറി എം ജോഷ്വ സമ്മാനം നൽകി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ജി മാധവൻപിള്ള അനുമോദിച്ചു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി രാജു, സാംസ്കാരിക വേദി കൺവീനർ ജി വാസവൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെ രാമചന്ദ്രൻപിളള, യൂണിറ്റ് സെക്രട്ടറി വി ശിവൻപിള്ള, ട്രഷറർ കെ രാജൻ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ എൻ സോമരാജൻ, റഹുമാ ബീവി എന്നിവർ സംസാരിച്ചു.









0 comments