പവൻ മാറ്റ് മഹാമനസ്‌കതയുമായി ഹരിതകർമസേനാംഗം

ഹരിത കർമസേനാംഗം ബിന്ദു രമണന് കിട്ടിയ സ്വർണ കൈ ചെയിൻ പഞ്ചായത്ത് സെക്രട്ടറി ടി ജെ ജോൺസന് കൈമാറുന്നു
സ്വന്തംലേഖകൻ
മാന്നാർ
പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ചെടുക്കുന്നതിനിടെ സ്വർണ കൈ ചെയിൻ കിട്ടിയ ഹരിതകർമസേനാംഗം ഉടമയ്ക്ക് തിരികെ നൽകി മഹാമനസ്‌കത കാട്ടി. ബുധനൂർ പഞ്ചായത്ത് 15–-ാം വാർഡിൽ ഹരിതകർമസേനാംഗം ബിന്ദു രമണനാണ് ഒരുപവന്റെ ചെയിൻ ലഭിച്ചത്. തോപ്പിൽ ചന്തയ്ക്കുസമീപത്തെ എംസിഎഫിൽനിന്നാണ് ചെയിൻ കൈയിൽ കിട്ടിയത്. ഉടൻ പഞ്ചായത്ത് സെക്രട്ടറി ടി ജെ ജോൺസണെ ചെയിൻ ഏൽപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ചാമക്കുറ്റിയിൽ പ്രസീദ അനിൽകുമാറിന്റെ ചെയിനാണ് നഷ്ടപ്പെട്ടതെന്നറിഞ്ഞു. പ്രസീദയെ പഞ്ചായത്തിലേക്ക് വിളിച്ച് സെക്രട്ടറി ചെയിൻ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ കുമാർ, സുജി സുന്ദരേശൻ, പ്രീത ആർ നായർ, കോ–ഓർഡിനേറ്റർ ആര്യാ മുരളി, സജുദേവ്, റോമിയോ, ഹരിതകർമസേനാംഗങ്ങളായ എസ് ആശ, സി രമ എന്നിവർ പങ്കെടുത്തു.










0 comments