കരതൊടാൻ പത്തിയൂർ പാലവും

നിര്‍മാണം പൂര്‍ത്തിയായ പത്തിയൂർ പാലം
കായംകുളം
നിർമാണം പൂർത്തിയാക്കിയ പത്തിയൂർ പാലം ഉദ്‌ഘാടനത്തിന് ഒരുങ്ങുന്നു. യു പ്രതിഭ എംഎൽഎ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭഗവതിപ്പടി കരീലക്കുളങ്ങര മല്ലിക്കാട് കടവ് റോഡിന്റെ പുനർനിർമാണത്തിന് അനുബന്ധമായി പത്തിയൂർ പാലവും ഉൾപ്പെട്ടിരുന്നു. 20.24 കോടിയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. റോഡ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം പാലം നിർമാണത്തിനായി 2.78 കോടി രൂപയുടെ സാങ്കേതിക അനുമതി നൽകി പുതിയ കമ്പിനിക്ക് കരാർ നൽകിയിരുന്നു. 26.20 മീറ്റർ നീളവും, രണ്ട് വരി ഗതാഗതത്തിന് ആവശ്യമായ 7.5 മീറ്റർ ക്യാരേജ് വേയും, ഇരുവശങ്ങളിൽ നടപ്പാതയും ഉൾപ്പടെ 11 മീറ്ററാണ് ആകെ വീതി. കേരള റോഡ് ഫണ്ട് ബോർഡിനായിരുന്നു നിർമാണചുമതല. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.










0 comments