ad
Deshabhimani

പരിഷത്ത് യൂണിറ്റ് സമ്മേളനം

parishath

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാവേലിക്കര യൂണിറ്റ് സമ്മേളനം ഡി സുജാത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 05, 2026, 12:19 AM | 1 min read

മാവേലിക്കര

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാവേലിക്കര യൂണിറ്റ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡി സുജാത ഉദ്ഘാടനംചെയ്തു. കണ്ടിയൂർ ശ്‌മശാനം പൂർണ പ്രവർത്തനസജ്ജമാക്കി തുറന്നുകൊടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബി ബാലകൃഷ്ണൻ അധ്യക്ഷനായി. ശശികുമാർ സംഘടനാരേഖയും ഹരികുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചയ്ക്ക് മൻമഥൻപിള്ള മറുപടി പറഞ്ഞു. ഭാരവാഹികൾ: കെ വിജയൻ (പ്രസിഡന്റ്‌), ഡി മധു (വൈസ് പ്രസിഡന്റ്‌). ആർ ഹരികുമാർ (സെക്രട്ടറി), കെ ഉദയൻ (ജോ. സെക്രട്ടറി). പരിഷത്ത് മേഖലാ കമ്മിറ്റിയംഗം കൂടിയായ ഡി സുജാതയെ മുതിർന്ന അംഗം പ്രൊഫ. മധുസൂദനൻ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home