ad
Deshabhimani

ശാന്തിഗിരിയിൽ നെൽകൃഷിക്ക് 
തുടക്കമായി

paddy

ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിലെ പൊക്കാളി നെൽകൃഷിക്ക് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
സി കെ രാജേന്ദ്രൻ നെൽവിത്ത് വിതച്ച് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 29, 2026, 12:17 AM | 1 min read

അരൂർ

ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിൽ പൊക്കാളി നെൽകൃഷിക്ക് തുടക്കമായി.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ നെൽവിത്ത് വിതച്ച് ഉദ്ഘാടനംചെയ്തു. അരൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ പുഷ്പൻ അധ്യക്ഷനായി. ജനനി അഭേദാ ജ്ഞാന തപസ്വിനി, ശാന്തിഗിരി ചേർത്തല ഏരിയ സീനിയർ കൺവീനർ സി വി പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത് അംഗം പി ആർ ജ്യോതിലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമണി സോമൻ, അരൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുള്ള പരിയ, പി പി സാബു, കൃഷി വകുപ്പ് അസി. ഡയറക്‌ടർ ജീഷ്‌മ ഷാജി, അരൂർ കൃഷി ഓഫീസർ അനീറ്റ ബെന്നി , ശാന്തിഗിരി ആർട്‌സ്‌ ആൻഡ്‌ കൾച്ചർ ഗവേണിങ്ങ് കമ്മറ്റിയംഗം പി ജി രമണൻ,റെജി പുരോഗതി, പി ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അത്യുല്പാദനശേഷിയുള്ള പോഷക സമൃദ്ധമായ പൊക്കാളി നെല്ലാണ് കൃഷി ചെയ്യുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന നെല്ല് ശാന്തിഗിരിയുടെ വിവിധ ആശ്രമങ്ങളിലേക്ക് കൈമാറും. ജൈവ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.പയർ കൃഷിയുടെ വിളവെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home