ഓണാട്ടുകര രുചിക്കൊപ്പം ഓണക്കാല വർത്തമാനം

കഥ സാഹിത്യ സമിതിയുടെ ഓണക്കാല വർത്തമാന പരിപാടിയിൽ ഓണാട്ടുകര വിഭവങ്ങൾ വിളമ്പിയപ്പോൾ
മാവേലിക്കര
ഓണാട്ടുകര രുചിക്കൊപ്പം ഓണം ആഘോഷിച്ച് കഥ സാഹിത്യ കൂട്ടായ്മ. ഓണാട്ടുകരയുടെ തനതുവിഭവങ്ങളായ കപ്പയും കാച്ചിലും ചേനയും ചേമ്പും പുഴുങ്ങിയത്, കാന്താരിമുളകു ചമ്മന്തിയും തൈരും ചേർത്ത് കഴിച്ചും ചുക്കുകാപ്പി കുടിച്ചും ഗൃഹാതുര ഓർമകൾ പങ്കുവച്ചു. ഓണക്കാല വർത്തമാനത്തിൽ സാഹിത്യകാരൻ ജോർജ് തഴക്കര അധ്യക്ഷനായി. ഡോ. പ്രദീപ് ഇറവങ്കര ഓണസന്ദേശം നൽകി. കവയിത്രി രേഖ ആർ താങ്കൾ, പ്രൊഫ വി രാധാമണികുഞ്ഞമ്മ, എ ആർ സ്മാരകസമിതി സെക്രട്ടറി പ്രൊഫ. വി ഐ ജോൺസൺ, ടി എൻ ദേവിപ്രസാദ്, കെ എസ് റെജി, ഉഷ അനാമിക, കെ മോഹനൻ ഉണ്ണിത്താൻ, കഥ സെക്രട്ടറി റെജി പാറപ്പുറത്ത് എന്നിവർ സംസാരിച്ചു. പ്രൊഫ. എം കെ സാനു അനുസ്മരണം ചലച്ചിത്ര നിരൂപകൻ ഡോ. മധു ഇറവങ്കര ഉദ്ഘാടനംചെയ്തു. കെ കെ സുധാകരൻ അധ്യക്ഷനായി. കവി കരിമ്പിൻപുഴ മുരളി മനുസ്മരണ പ്രഭാഷണം നടത്തി. കർഷക ഭാരതി പുരസ്കാരം നേടിയ മുരളീധരൻ തഴക്കരയെ ഡോ. എ വി ആനന്ദരാജും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ രഘുപ്രസാദിനെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമയും, മാധ്യമ രംഗത്ത് 25 വർഷം പൂർത്തീകരിച്ച ബിനു തങ്കച്ചനെ ജോസ് വിലനിലവും അനുമോദിച്ചു.










0 comments