ഒ ദാമോദരനെ അനുസ്‌മരിച്ചു

ഒ ദാമോദരൻ അനുസ്‌മരണയോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം ഭരണിക്കാവ് കറ്റാനം ലോക്കല്‍ കമ്മിറ്റിയംഗം, കെഎസ്‌കെടിയു മാവേലിക്കര ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒ ദാമോദരന്റെ 10–ാം ചരമവാര്‍ഷികം കറ്റാനത്ത് നടന്നു. ഊരുക്കുഴി ക്ഷേത്ര ജങ്ഷനിൽ ചേർന്ന അനുസ്‌മരണയോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ബി രാമചന്ദ്രൻപിള്ള അധ്യക്ഷനായി. രാജീവ് കടകംപള്ളി, കോശി അലക്‌സ്, ആർ ഗംഗാധരൻ, സിബി വർഗീസ്, നികേഷ് തമ്പി, ജി രമേശ്‌കുമാർ, ബി വിശ്വനാഥൻ, എസ് അജോയ്കുമാർ, കെ ദീപ, രാജൻ കെ മാത്യു, യു അനന്തു തുടങ്ങിയവർ സംസാരിച്ചു. എസ്‌എസ്‌എൽസി, പ്ലസ്‌ടു ഉന്നത വിജയികളെ അനുമോദിച്ചു.









0 comments