ad
Deshabhimani

നഴ്സുമാരെ അനുമോദിച്ചു

vandanam

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ഓങ്കോളജി വിഭാഗം നഴ്സുമാർക്കുള്ള അനുമോദന സമ്മേളനം 
അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം ടി ഷാജിമോൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 13, 2026, 02:09 AM | 1 min read

വണ്ടാനം

​ജീവനം ക്യാൻസർ സൊസൈറ്റി ജില്ലാ കമ്മിറ്റി ലോക നഴ്സസ് ദിനത്തിൽ സ്‌നേഹാദരം നൽകി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ഓങ്കോളജി വിഭാഗം നഴ്സുമാരെ അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം ടി ഷാജിമോൻ അനുമോദിച്ചു. ജീവനം പ്രസിഡന്റ് അഖിൽ അധ്യക്ഷനായി. ജീവനം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബൈജു കൈനകരി, ഓങ്കോളജി വിഭാഗം മേധാവി ഡോ. സജീവ് ജോസഫ്, പഞ്ചായത്തംഗം ജിതു പ്രവീൺ, നിധിൽകുമാർ, ജിഷ സുനിൽ, ലേഖമോൾ, ലതാകുമാരി, പുലോമജ സാനു, ഡോ. പ്രവീൺ, രാജേഷ് ചന്ദ്രൻ, പുഷ്‌പലത, യു എം കബീർ എന്നിവർ സംസാരിച്ചു. കെ എൽ ഗീത സ്വാഗതം പറഞ്ഞു. വയലാർ അന്താരാഷ്‌ട്ര നഴ്സസ് ദിനാഘോഷം നടത്തി വയലാർ കനിവ്‌. വയലാർ രാമവർമ സ്‌-മാരക ഗവ. കുടുംബാരോഗ്യകേന്ദ്രത്തിലെ 17 നേഴ്സുമാരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി ഉദ്ഘാടനംചെയ്‌തു. സി കെ രാജേന്ദ്രൻ അധ്യക്ഷനായി. കനിവ് സെക്രട്ടറി എസ് അനിത, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എം ജി നായർ, അംഗം അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ. കിരൺ, പി ജി ശ്രീദേവി, ലീന രാധാകൃഷ്‌ണൻ, ടി ജെ വേണുഗോപൻപിള്ള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home