എൻജിഒ യൂണിയൻ യൂണിറ്റ് സമ്മേളനങ്ങൾ

ആലപ്പുഴ
കേരള എൻജിഒ യൂണിയൻ ആലപ്പുഴ ടൗൺ ഏരിയ എംസിഎസ് യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എസ് പ്രിയലാൽ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് കെ പി ജയറാം അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി എം വി സുധീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരാരവാഹികൾ: സി ബി അഞ്ചു (പ്രസിഡന്റ്) , വി ആർ ദീപു (വൈസ് പ്രസിഡന്റ്), എ അനീഷ് (സെക്രട്ടറി), ജിതിൻ ഫ്രാൻസിസ് (ജോയിന്റ് സെക്രട്ടറി). ജനറൽ ആശുപത്രി യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ഇന്ദിര ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ബി നാസറുദീൻതമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: സുനിൽകുമാർ (പ്രസിഡന്റ്), സുമിത (വൈസ്‌പ്രസിഡന്റ്), ബി നാസറുദീൻ തമ്പി (സെക്രട്ടറി), ഋഷികേശ് (ജോയിന്റ് സെക്രട്ടറി).










0 comments