എൻജിഒ യൂണിയൻ സെമിനാർ നടത്തി

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന സെമിനാർ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
കോട്ടയത്ത് ജൂൺ 11, 12 , 13 തീയതികളിൽ നടക്കുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി "വലതുപക്ഷവൽക്കരണവും തൊഴിൽമേഖലയും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്ന സെമിനാർ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനംചെയ-്‌തു. ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ അധ്യക്ഷനായി. തൊഴിലാളികളെ കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായാണ് തൊഴിലാളികളുടെ സംരക്ഷണത്തിനായി നിലനിന്നിരുന്ന 29 തൊഴിൽനിയമങ്ങളെ നാല് ലേബർ കോഡുകളാക്കി മാറ്റിയതെന്നും തൊഴിലവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലാളികളുടെ യോജിച്ച പോരാട്ടം ശക്തിപ്പെടേണ്ടതുണ്ടെന്നും സെമിനാർ വ്യക്തമാക്കി. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ ഉദയൻ പ്രതികരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി സജിത്ത്, സി സിലീഷ്, ജില്ലാ വൈസ-്‌പ്രസിഡന്റ് എഫ് റഷീദാകുഞ്ഞ്, ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്, ജില്ലാ ട്രഷറർ ടി കെ മധുപാല്‍ എന്നിവർ സംസാരിച്ചു.










0 comments