ad
Deshabhimani

ടൗൺ യുപിഎസിന്‌ 
പുതിയ സ്‌കൂൾ വാൻ

school van

യു പ്രതിഭ എംഎൽഎ ആയിരിക്കെ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് കായംകുളം ഗവ. ടൗൺ യുപിഎസിൽ വാങ്ങിയ വാൻ നഗരസഭാ ചെയർമാൻ ശരത് ലാൽ ബെല്ലാരി ഫളാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 12:12 AM | 1 min read

കായംകുളം

ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കായംകുളം ഗവ. ടൗൺ യുപിഎസിലേക്ക്‌ മുൻ എംഎൽഎ യു പ്രതിഭ അനുവദിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരി നിർവഹിച്ചു. കൗൺസിലർ മുബീർ എസ് ഓടനാട് അധ്യക്ഷനായി. യോഗത്തിൽ പ്രധാനാധ്യാപിക ജസി വർഗീസ്, സ്ഥിരം സമിതി ചെയർമാൻ സോളമൻ റൊസാരിയോ, അനീസ നൗഷാദ്, പത്തിയൂർ പഞ്ചായത്ത് അംഗം എസ് രാജേന്ദ്രൻ, എസ് എം സി ചെയർമാൻ ആർ ഗിരീഷ്, വൈസ് ചെയർമാൻ രഹന റിയാസ്, നാദിർഷ ചെട്ടിയത്ത്, ഷുക്കൂർ വഴിച്ചേരി, ജാസ്മി, അധ്യാപിക മുംതാസ് ബീഗം, ഡി പി സജിത്ത്, എ നസിമോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home