ad
Deshabhimani

2 കോടി അനുവദിച്ച് മന്ത്രി സജി ചെറിയാൻ

പാവുക്കര പട്ടികജാതി വെൽഫെയർ സ-്‌കൂളിന് പുതിയ കെട്ടിടം

പാവുക്കര പട്ടികജാതി വെൽഫെയർ എൽപി സ്‌കൂൾ

പാവുക്കര പട്ടികജാതി വെൽഫെയർ എൽപി സ്‌കൂൾ

avatar
കെ സുരേഷ്‌കുമാര്‍

Published on Feb 04, 2026, 12:00 AM | 1 min read

മാന്നാർ
പാവുക്കര പട്ടികജാതി വെൽഫെയർ എൽപി സ-്‌കൂളിന്‌ ആധുനിക സ‍ൗകര്യങ്ങളോടെയുള്ള പുതിയകെട്ടിടം നിർമിക്കാൻ മന്ത്രി സജി ചെറിയാന്റെ ഫണ്ടിൽനിന്ന്‌ രണ്ടുകോടി രൂപ വകയിരുത്തി. നിരന്തരമായുള്ള വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന പ്രദേശത്ത് പുതിയ കെട്ടിടം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലായിരിക്കും നിർമിക്കുക. സമീപവാസികൾക്ക്‌ ഷെൽട്ടറായി ഉപയോഗിക്കാവുന്ന ഇരുനില കെട്ടിടമാണ് പരിഗണിക്കുന്നത്. അഞ്ചുവർഷം മുമ്പ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോൾ പ്രദേശത്തെ സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിലാണ് സ-്‌കൂളിന് പുത്തനുണർവുണ്ടായത്. സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ എം അശോകന്റെ നേതൃത്വത്തിൽ മുൻ പഞ്ചായത്തംഗം സുജാത മനോഹരൻ, പിടിഎ പ്രസിഡന്റ് ആർ അനീഷ്, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരുൾപ്പെട്ട വികസനസമിതി രൂപീകരിച്ച് കുട്ടികളെയെത്തിച്ചും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചും സ-്‌കൂളിന് പുതുജീവൻ പകർന്നു. ടി വി രത്നകുമാരി പ്രസിഡന്റായ മുൻ പഞ്ചായത്ത് ഭരണസമിതി സ-്‌കൂളിന്റെ അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കരുത്തുപകർന്ന പാവുക്കര പിഡബ്ല്യൂ എൽപി സ-്‌കൂൾ 1944 ജൂണിലാണ് സ്ഥാപിക്കപ്പെട്ടത്. മഹാത്മാഗാന്ധിയുടെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയതലത്തിൽ രൂപീകരിച്ച ഹരിജൻ വെൽഫെയർ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരുന്നു സ-്‌കൂൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home