നയൻതാരയും വിഘ്നേഷ് ശിവനും ചക്കുളത്തുകാവിൽ

ചക്കുളത്തുകാവിൽ ദർശനം നടത്തുന്ന നയൻതാരയും വിഘ്നേഷ് ശിവനും
തിരുവല്ല
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരം തിരുവല്ല സ്വദേശിനി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വ ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു. വഴിപാട് കൗണ്ടറിൽ പൂജയ്ക്കുള്ള തുക അടച്ച് രസീത് സ്വീകരിച്ച ശേഷമാണ് ദർശനം നടത്തിയത്. ദമ്പതികളെ ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുൻ അന്താരാഷ്ട്ര വോളിബോൾ താരം എസ്എ മധു, ഹരികുട്ടൻ നമ്പൂതിരി, പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര സന്ദർശനത്തിനിടെ നയൻതാരയെയും വിഘ്നേഷ് ശിവനെയും കാണാൻ നിരവധിയാളുകൾ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.










0 comments