ad
Deshabhimani

നവ തേജ് കിരൺ, അഭിനവ കൃഷ്ണൻ ജേതാക്കൾ

quiz

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്​ സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് വിജയികള്‍ കമീഷൻ അംഗം ആർ രാഹുലിനൊപ്പം

വെബ് ഡെസ്ക്

Published on Aug 03, 2025, 01:53 AM | 1 min read

ആലപ്പുഴ

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്​ സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് യുവജന കമ്മീഷൻ അംഗം അഡ്വ. ആർ രാഹുൽ ഉദ്ഘാടനംചെയ്തു. അമ്പലപ്പുഴ മണ്ഡലത്തിലെ 20 സ്കൂളുകളിൽ നിന്നായി 40 വിദ്യാർഥികൾ പങ്കെടുത്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി ഷീജ അധ്യക്ഷയായി. ടി ഡി സ്കൂൾ അധ്യാപിക ജോഷ്നി വി ആൽബർട്ട് ക്വിസ് മാസ്റ്ററായി. യുവജന ക്ഷേമ ബോർഡ് ആലപ്പുഴ മുൻസിപ്പാലിറ്റി യൂത്ത് കോ ഓർഡിനേറ്റർ ജാക്സൺ പീറ്റർ, അമ്പലപ്പുഴ യൂത്ത് കോ ഓർഡിനേറ്റർ സന്ദീപ് സദാനന്ദൻ, ടീം കേരള വൈസ് ക്യാപ്റ്റൻ രാഹുൽ എന്നിവർ സംസാരിച്ചു. ഒന്നാം സമ്മാനം ഗവ. എച്ച് എസ് എസ് പറവൂരിലെ നവ തേജ് കിരൺ, എ അഭിനവ കൃഷ്ണൻ എന്നിവരും രണ്ടാം സമ്മാനം ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്എസ്എസിലെ എ മുഹമ്മദ് മിർസാൻ, ആർ ആകാശ് എന്നിവരും കരസ്ഥമാക്കി. സമ്മാനങ്ങൾ ആർ രാഹുൽ വിതരണംചെയ്തു. മണ്ഡല അടിസ്ഥാനത്തിൽ വിജയിച്ചവർ ജില്ലാതലത്തിലും ജില്ലതലത്തിൽ ജയിക്കുന്ന ടീം സംസ്ഥാനതലത്തിലും മത്സരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home