ad
Deshabhimani

കലാവിരുന്നായി നങ്ങ്യാർകൂത്ത്

festival

നാട്യമാസികം പരിപാടിയുടെ ഭാഗമായി ഏവൂർ 
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കലാമണ്ഡലം 
പ്രസന്നകുമാരി അവതരിപ്പിച്ച നങ്ങ്യാർകൂത്ത്

വെബ് ഡെസ്ക്

Published on Jun 23, 2026, 12:10 AM | 1 min read

കാർത്തികപ്പള്ളി

ആസ്വാദകർക്ക് കലാവിരുന്നായി "ശ്രീകൃഷ്‌ണാവതാരം' നങ്ങ്യാർകൂത്ത്. നാട്യമാസികം പരിപാടിയുടെ ഭാഗമായി ഏവൂർ ക്ഷേത്രത്തിലാണ്‌ കലാമണ്ഡലം പ്രസന്നകുമാരി നങ്ങ്യാർകൂത്ത് അവതരിപ്പിച്ചത്‌. കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ എന്നിവരായിരുന്നു മിഴാവ്‌ വായിച്ചത്‌. ഇടയ്‌ക്ക – കലാമണ്ഡലം സുധീഷ്‌. താളം – കലാമണ്ഡലം ഹരിത. അവതരണശേഷം ക്ഷേത്ര പുനരുദ്ധാരണ സമിതി കലാമണ്ഡലം പ്രസന്നകുമാരിയെ ആദരിച്ചു. മാവേലിക്കര കഥകളി ആസ്വാദകസംഘം പ്രസിഡന്റ്‌ ഗോപകുമാർ ആദരവ് നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home