നളന്ദ നാടകോത്സവം സമാപിച്ചു

കായംകുളം
നളന്ദ കലാ സാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ 34–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന നാടകോത്സവം സമാപിച്ചു. സമാപനസമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. നളന്ദ പ്രസിഡന്റ് എസ് അജയകുമാർ അധ്യക്ഷനായി. ഡിവൈഎസ്‌പി ഡി ബിനുകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് സമ്മാനം നൽകി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, ഗ്രന്ഥശാലാ സെക്രട്ടറി പ്രഭാഷ് പാലാഴി, ബിജു കാഞ്ഞിരക്കാട്ട്, ശ്രീജിത്ത്, ഗ്രന്ഥശാലാ പ്രസിഡന്റ് ജി സദാശിവൻ, നളന്ദ സെക്രട്ടറി പ്രദീപ് അച്ചൂസ്, എസ് സിനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാസന്ധ്യ അരങ്ങേറി.










0 comments