ad
Deshabhimani

മുട്ടാർ സെന്റ്‌ ജോർജ് എച്ച്‌എസ്‌എസ്‌ വാർഷികം

anniversary

മുട്ടാർ സെന്റ്‌ ജോർജ് എച്ച്‌എസ്‌എസിന്റെ 76–ാമത് വാർഷികം"അനർഘം 2026' ഗാനരചയിതാവ് വയലാർ ശരച്ചന്ദ്രവർമ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 16, 2026, 12:34 AM | 1 min read

മങ്കൊമ്പ്

മുട്ടാർ സെന്റ്‌ ജോർജ് എച്ച്‌എസ്‌എസിന്റെ 76–ാമത് വാർഷികം"അനർഘം 2026’ സെന്റ്‌ ജോർജ് ചർച്ച് പാരീഷ്ഹാളിൽ ഗാനരചയിതാവ് വയലാർ ശരച്ചന്ദ്രവർമ ഉദ്ഘാടനംചെയ-്‌തു. മാനേജർ റവ. ഡോ. ജോൺ വി തടത്തിൽ അധ്യക്ഷനായി. സർവീസിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഈശോ തോമസിന് ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ. ഡോ. ആന്റണി മൂലയിൽ ഉപഹാരം നൽകി. മുട്ടാർ പഞ്ചായത്തംഗമായി തെരഞ്ഞെടുത്ത അധ്യാപകൻ ജോബിൻ ജെ പൂയപ്പള്ളി, സംസ്ഥാന ബാലപാർലമെന്റ്‌ കൃഷിമന്ത്രി അർജുൻ അശോക്, ബാലപാർലമെന്റ്‌ അംഗം ബ്ലസി സന്തോഷ് എന്നിവരെ അനുമോദിച്ചു. മികച്ച വിദ്യാർഥികളായ അബിയ സൂസൻ ചാക്കോ,ആശ സിബിച്ചൻ, ആൻമേരി കുഞ്ഞ് എന്നിവർക്ക് പുരസ-്‌കാരങ്ങൾ നൽകി. ഹെഡ്മാസ്‌റ്റർ എം കെ തോമസ്, മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ്‌ വി എൻ വിശ്വംഭരൻ, കെസിഎസ്എൽ അതിരൂപത ഡയറക-്‌ടർ ഫാ. ജോജോ പള്ളിച്ചിറ, തലവടി എഇഒ എസ് അശോകൻ, പഞ്ചായത്തംഗം ടി പി വിനോദൻ, മുൻ പ്രിൻസിപ്പൽ ജോസ് കെ ജേക്കബ്, പിടിഎ പ്രസിഡന്റ്‌ സി സിബിച്ചൻ, അധ്യാപക പ്രതിനിധികളായ ജോസഫ് വർഗീസ്, ട്രീസ ആന്റണി, വിദ്യാർഥി പ്രതിനിധി കൃപ കൊച്ചുമോൻ, ജനറൽ കൺവീനർ പിന്റു ഡി കളരിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home