ad
Deshabhimani

മാതൃഭാഷാദിനം ആചരിച്ചു

mother

കെഎസ്എസ-്‌പിയു കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി പുത്തനമ്പലം പെൻഷൻ ഭവനിൽ സംഘടിപ്പിച്ച മാതൃഭാഷാദിനാചരണം സംസ്ഥാന കമ്മറ്റിയംഗം എം വി സോമൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2025, 12:59 AM | 1 min read

കഞ്ഞിക്കുഴി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മാതൃഭാഷാദിനം ആചരിച്ചു. പുത്തനമ്പലം പെൻഷൻ ഭവനിൽ നടന്ന പരിപാടി സംസ്ഥാന കമ്മറ്റിയംഗം എം വി സോമൻ ഉദ്ഘാടനംചെയ-്‌തു. ബ്ലോക്ക് പ്രസിഡന്റ്‌ കെ കൈലാസൻ അധ്യക്ഷനായി. മധുരം മലയാളം എന്ന വിഷയത്തിൽ സാഹിത്യകാരൻ ഷാജി മഞ്ജരി സംസാരിച്ചു. 2025 ലെ ഫയർഫോഴ്‌സ് സർവ്വീസ് അവാർഡ് ജേതാവ് സി ആർ മധു, സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് കെ കെ ആർ കായിപ്പുറം, മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഒ സലിത, മികച്ച അങ്കണവാടി ഹെൽപ്പർ പുരസ-്‌കാരം നേടിയ ടി വി സുബിന എന്നിവരെ ആദരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home