ജെന്നിഫറിന്റെ ചികിത്സയ്‍ക്കായി തുക കൈമാറി

കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജെന്നിഫറിന്റെ ചികിത്സയ്‍ക്കായി സമാഹരിച്ച തുക പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ കുടുംബത്തിന് കൈമാറുന്നു
കഞ്ഞിക്കുഴി
ഇരു വൃക്കയും തകരാറിലായ പതിനഞ്ചുവയസുകാരി ജെന്നിഫറിന്റ ചികിൽസക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ കുടുംബത്തിന് കൈമാറി. പതിനെട്ടു വാർഡുകളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതികളുടെ സഹായത്തോടെയാണ് 18, 09,527 രൂപ സമാഹരിക്കാനായത്. അമ്മയാണ് വൃക്ക നൽകുന്നത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ അഡ്വ.എം. സന്തോഷ്‌കുമാർഅധ്യക്ഷനായി. കൺവീനർ സി ദീപുമോൻ, സ്ഥിരം സമിതി അധ്യക്ഷ എസ് ജ്യോതി മോൾ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി പി ദിലീപ്, പഞ്ചായത്തംഗങ്ങളായ ഫെയ്സി വി ഏറനാട്, എസ് ജോഷി മോൻ, സി പി കനകൻ, ബി ഇന്ദിര, കെ എസ് സുരേഷ്, ആസൂത്രണ സമിതിയംഗങ്ങളായ എം ഡി സുധാകരൻ, കെ എൻ കാർത്തികേയൻ, വികസന സമിതിയംഗം പി പ്രവീൺ, സി സത്യൻ, സിഡിഎസ് ചെയർ പേഴ്സൻ സുനിതാ സുനിൽ എന്നിവർ സംസാരിച്ചു.











0 comments