ad
Deshabhimani

ജില്ലാ ജൂനിയർ നെറ്റ്ബോൾ

എംകെഎഎം എച്ച്എസ്എസും മഹാത്മയും വിജയികൾ

anumodanam

ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ പല്ലന എംകെഎഎം എച്ച്എസ്എസ് ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്‌കൂൾ ടീമും

വെബ് ഡെസ്ക്

Published on Aug 17, 2026, 12:10 AM | 1 min read

കാർത്തികപ്പള്ളി

ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പല്ലന എംകെഎഎം എച്ച്എസ്എസ് ഒന്നാംസ്ഥാനവും മുതുകുളം വിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും മുതുകുളം കെവിഎസ്എച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്‌കൂളിനാണ് ഒന്നാം സ്ഥാനം. ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ്എസ് രണ്ടാംസ്ഥാനവും കായംകുളം എൻആർപിഎംഎച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി. അഹമ്മദ് മിഥിലാജ്, ഗൗരി കൃഷ്‌ണ എന്നിവരാണ്‌ മികച്ച താരങ്ങൾ. കൊല്ലത്താണ്‌ സംസ്ഥാന ചാമ്പ്യൻഷിപ്‌. ചെന്നിത്തല മഹാത്മാ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ചാമ്പ്യൻഷിപ് ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് പത്തിയൂർ ഉദ്ഘാടനംചെയ്‌തു. സെക്രട്ടറി എസ് കെ ജയകുമാർ, ട്രഷറർ രഞ്‌ജു സക്കറിയ എന്നിവർ സമ്മാനം നൽകി. ജിതിൻ ജയൻ, അരുൺ ബിജു, അതുൽ കൃഷ്‌ണൻ, എസ് അനഘ, സാന്ദ്ര ശ്രീകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home