ad
Deshabhimani

ക്രിസ്‌മസ് – പുതുവത്സരാഘോഷവുമായി മിഷൻ

christmas

മിഷൻ ചെങ്ങന്നൂരിന്റെ ക്രിസ്‌മസ് -– പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനം 
മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യുന്നു. മന്ത്രി സജി ചെറിയാൻ സമീപം

വെബ് ഡെസ്ക്

Published on Dec 29, 2025, 12:03 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂർ മിഷൻ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ മനുഷ്യ ക്രിസ്‌മസ് ട്രീയുടെ 11–ാമത്‌ വാർഷികവും ക്രിസ്‌മസ്- – പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. സാംസ്‌കാരികസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്‌തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മിഷൻ ചെങ്ങന്നൂർ ചെയർപേഴ്സൺ ശോഭന ജോർജ് മുഖ്യപ്രഭാഷണം നടത്തി. നടൻ ഷൈൻ ടോം ചാക്കോ മുഖ്യാതിഥിയായി. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ, മിഷൻ ചെങ്ങന്നൂർ സെക്രട്ടറി സജി പാറപ്പുറം, വൈസ്‌പ്രസിഡന്റ്‌ ഹാരിസ് പാലമൂട്ടിൽ, അനിൽ പി ശ്രീരംഗം, വത്സമ്മ എബ്രഹാം, ബോധിനി പ്രഭാകരൻനായർ, പ്രതിപാൽ പുളിമൂട്ടടിൽ എന്നിവർ സംസാരിച്ചു. സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണംചെയ്‌തു. അമലു ശ്രീരംഗിന്റെ നൃത്തശിൽപ്പവും കരിമരുന്ന്‌ പ്രയോഗവും ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home