ad
Deshabhimani

മന്ത്രിമാരുടെ കൈകൾ ശുദ്ധവും 
ജീവിതം സുതാര്യവും:- സജി ചെറിയാൻ

saji cheriyan

വെൺമണി ചാത്തന്റെ രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 03, 2026, 12:17 AM | 1 min read

ചെങ്ങന്നൂർ

സംസ്ഥാനത്തെ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധവും ജീവിതം സുതാര്യവുമാണെന്ന് മന്ത്രി സജി ചെറിയാൻ. വെൺമണി ചാത്തന്റെ 66ാം രക്തസാക്ഷിത്വ വാർഷികത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നഗരസഭയിലെയും ജില്ല പഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടുനില പരിശോധിച്ചാൽ ഒന്നാംസ്ഥാനം എൽഡിഎഫിനാണ്. പ്രതിപക്ഷ നേതാവ് അടിസ്ഥാന രഹിത ആക്ഷേപമാണ് ഉന്നയിക്കുന്നത്. വ്യക്തിഹത്യയും വർഗീയതയും പറഞ്ഞ് വോട്ട് നേടാനാണ് യുഡിഎഫ് ശ്രമം–സജി ചെറിയാൻ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി ആർ രമേശ് കുമാർ അധ്യക്ഷനായി. സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം പി കെ ഗോപൻ മുഖ്യ പ്രഭാഷണംനടത്തി. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ല കമ്മിറ്റിയംഗങ്ങളായ എം എച്ച് റഷീദ്, ആർ രാജേഷ്, ജെയിംസ് ശമുവേൽ, സംഘാടക സമിതി കൺവീനർ എ കെ ശ്രീനിവാസൻ, കെ എസ് ഗോപിനാഥ്, ബി ബാബു, കെ എസ് ഷിജു, ജെബിൻ പി വർഗീസ്, നെൽസൺ ജോയി, ആർ രാജഗോപാൽ, വി സി കുഞ്ഞുകുട്ടി, പി കെ കുമാർജി, സുമേഷ് എം പിള്ള, റെനീഷ് രാജൻ, കെ സൈജു, പി വി ശിവദാസൻ, കെ എ സമദ്, പി സി അജിത, വത്സല രവി, ഷൈലജ വിജയൻ, മായാ ദേവി, സുമേഷ് സുന്ദര സ്വാമി, സനൽ കുമാർ, കെ ആർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകിട്ട് ശാർങ്ങക്കാവിൽനിന്ന്‌ കല്യാത്രയിലേക്ക് പ്രകടനവും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home