വിദ്യാർഥികൾക്ക് മാനസികാരോഗ്യ പരിശീലനം

നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിൽ പരിശീലന പദ്ധതി ഡോ. ആദില അബ്ദുള്ള ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജിൽ സെന്റർ ഫോർ സ്‌റ്റുഡന്റ് വെൽ-ബീയിങ് പദ്ധതി ആരംഭിക്കലും മാനസികാരോഗ്യ പരിശീലനവും സംഘടിപ്പിച്ചു. ഡോ. ഷെമീന അബ്‌ദുള്ള ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ ഡോ. എസ് വേണു അധ്യക്ഷനായി. ജീവനി കൗൺസിലർ പി ആർ പ്രിയങ്ക പദ്ധതി വിശദീകരിച്ചു. ഐക്യുഎസി കോ–-ഓർഡിനേറ്റർ ഡോ. എസ് പി അശ്വതി, സൈക്കോ-സോഷ്യൽ കൗൺസിലർ അരുണ്‍ ശങ്കർ, ജില്ലാ പ്രോജക്‌ട് ഓഫീസർ കെ ആർ രാഖി, കോളേജ് ജീവനി കോ-–ഓർഡിനേറ്റർ, വൈസ്ചെയർപേഴ്സൺ അലിയ മുഹമ്മദ് എന്നിവർ സംസാരിച്ചു.











0 comments