ad
Deshabhimani

ഓർമപ്പെരുന്നാളും ഇടവകദിനവും

church

ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ്‌ ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ 
ഓർമപ്പെരുന്നാളും ഇടവകദിനവും യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് മെത്രാപോലീത്ത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 12, 2026, 12:05 AM | 1 min read

ചാരുംമൂട്

ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ്‌ ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും ഇടവകദിനവും ആചരിച്ചു. മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് മെത്രാപോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു. ആധ്യാത്മിക സംഘടനകളുടെ വാർഷികവും നടന്നു. യോഗം യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് മെത്രാപോലീത്ത ഉദ്ഘാടനംചെയ്‌തു. ഇടവക യുവജനപ്രസ്ഥാനത്തിന്റെ സ്‌നേഹദീപം മാസിക പ്രകാശിപ്പിച്ചു. ഇടവക വികാരി ഷിജി കോശി അധ്യക്ഷനായി. സിനിമ – സീരിയൽ നടി കുടശനാട് കനകം മുഖ്യസന്ദേശം നൽകി. പത്രപ്രവർത്തകൻ അനിൽ പി ജോർജിനെ ആദരിച്ചു. മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിച്ചു. ഇടവക ട്രസ്‌റ്റി എ ജി കുര്യൻ അറയ്‌ക്കൻ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home