പി കെ വിജയന് സ്‌മരണാഞ്‌ജലി

അമ്പലപ്പുഴ
പുന്നപ്ര വയലാർ സമര സേനാനിയും സിപിഐ എം ഏരിയ കമ്മിറ്റിയംഗവുമായിരുന്ന പി കെ വിജയന്റെ 15-ാമത് അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം ഉദ്ഘാടനംചെയ്തു. കപ്പക്കട പികെസി സ്മാരക ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ അധ്യക്ഷനായി. പി കെ വിജയന്റെ സഹധർമിണി സുലോചന, എ പി ഗുരുലാൽ, കെ മോഹൻ കുമാർ, പി യു ശാന്താറാം, ഡി അശോക് കുമാർ, സി വി അനിയൻ കുഞ്ഞ്, ആർ അശോക് കുമാർ, അജിത ശശി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി ഷാംജി സ്വാഗതം പറഞ്ഞു.










0 comments