ad
Deshabhimani

പോരാട്ടസ്‌മരണയിൽ മെയ്‌ദിനാചരണം

may day

കായംകുളത്ത് സംഘടിപ്പിച്ച മെയ്ദിന സമ്മേളനം സിഐടിയു ദേശീയ കൗൺസിലംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 03, 2026, 12:54 AM | 2 min read

ആലപ്പുഴ

തൊഴിലാളിപോരാട്ടങ്ങളുടെ സ്‌മരണ പുതുക്കി നാടെങ്ങും തൊഴിലാളികൾ മെയ്‌ദിനം ആചരിച്ചു. സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനങ്ങളും നടത്തി. സംയുക്‌ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിൽ നടത്തിയ മെയ്‌ദിന റാലിയും സമ്മേളനവും എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ടി ജെ ആഞ്ചലോസ്‌ ഉദ്‌ഘാടനം ചെയ്‌തു. മുല്ലയ്ക്കൽ ബോട്ടു ക്രൂ ഹാളിന് സമീപത്തുനിന്ന്‌ റാലി ആരംഭിച്ചു. മുനിസിപ്പൽ ടൗൺ ഹാളിന് സമീപം ചേർന്ന സമ്മേളനത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച്‌ സലാം അധ്യക്ഷനായി. അജയ സുധീന്ദ്രൻ, പി എസ് എം ഹുസൈൻ, വി ബി അശോകൻ, വി എസ് മണി, ഡി പി മധു, സലീം ബാബു, കെ എൻ ജയറാം, വിനോദിനി, കെ ജെ പ്രവീൺ, ഗീതാ ഭായി, ബി നസീർ, ആർ അനിൽകുമാർ ,എസ് എം ഹുസൈൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ പി പി പവനൻ സ്വാഗതം പറഞ്ഞു. അമ്പലപ്പുഴയിൽ തേവരുനട ക്ഷേത്രത്തിനു സമീപത്തുനിന്ന്‌ ആരംഭിച്ച പ്രകടനം വളഞ്ഞവഴിയിൽ സമാപിച്ചു. പൊതുസമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി എസ് സുജാത ഉദ്‌ഘാടനം ചെയ്തു. ഇ കെ ജയൻ അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ സ്വാഗതം പറഞ്ഞു. ചേർത്തല നഗരത്തിൽ നൂറുകണക്കിന്‌ തൊഴിലാളികൾ അണിനിരന്ന പ്രകടനവും യോഗവും നടന്നു. ദേവിക്ഷേത്രത്തിന്‌ വടക്ക്‌ ചേർന്ന യോഗം സിഐടിയു ദേശീയ ക‍ൗൺസിലംഗം ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. എൻ എസ്‌ ശിവപ്രസാദ്‌ അധ്യക്ഷനായി. പി ഷാജിമോഹൻ സ്വാഗതംപറഞ്ഞു. എം സി സിദ്ധാർഥൻ, എൻ ആർ ബാബുരാജ്‌, വി ടി ജോസഫ്‌, ബി വിനോദ്‌, സുരേശ്വരി ഘോഷ്‌, എ പി പ്രകാശൻ, വി എ പരമേശ്വരൻ, കെ പി പുഷ്‌കരൻ, എ എസ്‌ സാബു, കെ എസ്‌ സലിം, വി എൻ സുരേഷ്‌ബാബു, കെ പി പ്രതാപൻ, ജോയ്‌ സി കന്പക്കാരൻ, പി വി മോഹനൻ, കെ കെ ചന്ദ്രബാബു, നിർമല ശെൽവരാജ്‌, ഷേർളി ഭാർഗവൻ എന്നിവർ സംസാരിച്ചു.

കായംകുളം

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേത്യത്വത്തിൽ കായംകുളത്ത് നടന്ന മെയ് ദിന റാലിയിൽ നൂറുക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. പാർക്ക് മൈതാനിയിൽ നടന്ന മെയ്ദിന സമ്മേളനം സിഐടിയു ദേശീയകൗൺസിൽ അംഗം അഡ്വ. കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. എ ഷിജി അധ്യക്ഷനായി. ബി അബിൻഷാ, കെ പി മോഹൻ ദാസ് ,അഡ്വ എ അജികുമാർ, ജി ശ്രീനിവാസൻ, കെ രഘുനാഥ് , റഹിം കൊപ്പാറ, എസ് സെൻ, എസ് കെ നസീർ , പി അരവിന്ദാക്ഷൻ, ഉണ്ണി ജെ വാര്യത്ത്, എ പൂക്കുഞ്ഞ്, എസ് പ്രിയ, കെ ശിവപ്രസാദ്, ബിനുകുമാർ, രാജീവ്, ടി യേശുദാസ്, പി ശശി കല എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home