പോരാട്ടസ്‌മരണയിൽ മെയ്‌ദിനാചരണം

സർവദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് അരൂരിൽ സംഘടിപ്പിച്ച സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
തൊഴിലാളിപോരാട്ടങ്ങളുടെ സ്‌മരണ പുതുക്കി നാടെങ്ങും തൊഴിലാളികൾ മെയ്‌ദിനം ആചരിച്ചു. സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനങ്ങളും നടത്തി. സംയുക്‌ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിൽ നടത്തിയ മെയ്‌ദിന റാലിയും സമ്മേളനവും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്‌തു. മുല്ലയ്ക്കൽ ബോട്ടു ക്രൂ ഹാളിന് സമീപത്തുനിന്ന് റാലി ആരംഭിച്ചു. മുനിസിപ്പൽ ടൗൺ ഹാളിന് സമീപം ചേർന്ന സമ്മേളനത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം അധ്യക്ഷനായി. അജയ സുധീന്ദ്രൻ, പി എസ് എം ഹുസൈൻ, വി ബി അശോകൻ, വി എസ് മണി, ഡി പി മധു, സലീം ബാബു, കെ എൻ ജയറാം, വിനോദിനി, കെ ജെ പ്രവീൺ, ഗീതാ ഭായി, ബി നസീർ, ആർ അനിൽകുമാർ ,എസ് എം ഹുസൈൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ പി പി പവനൻ സ്വാഗതം പറഞ്ഞു. അമ്പലപ്പുഴയിൽ തേവരുനട ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം വളഞ്ഞവഴിയിൽ സമാപിച്ചു. പൊതുസമ്മേളനം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് സുജാത ഉദ്‌ഘാടനം ചെയ്തു. ഇ കെ ജയൻ അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ സ്വാഗതം പറഞ്ഞു.
ചേർത്തല
നഗരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനവും യോഗവും നടന്നു. ദേവിക്ഷേത്രത്തിന് വടക്ക് ചേർന്ന യോഗം സിഐടിയു ദേശീയ കൗൺസിലംഗം ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. പി ഷാജിമോഹൻ സ്വാഗതംപറഞ്ഞു. എം സി സിദ്ധാർഥൻ, എൻ ആർ ബാബുരാജ്, വി ടി ജോസഫ്, ബി വിനോദ്, സുരേശ്വരി ഘോഷ്, എ പി പ്രകാശൻ, വി എ പരമേശ്വരൻ, കെ പി പുഷ്‌കരൻ, എ എസ് സാബു, കെ എസ് സലിം, വി എൻ സുരേഷ്‌ബാബു, കെ പി പ്രതാപൻ, ജോയ് സി കന്പക്കാരൻ, പി വി മോഹനൻ, കെ കെ ചന്ദ്രബാബു, നിർമല ശെൽവരാജ്, ഷേർളി ഭാർഗവൻ എന്നിവർ സംസാരിച്ചു.
അരൂർ
അരൂരിൽ സിഐടിയു, എഐടിയുസി, ടിയു സി ഐ സംഘടനകൾ സംയുക്തമായി റാലിയും സമ്മേളനവും സംഘടിപ്പിച്ചു. അരൂർ മാർക്കറ്റിനു സമീപം ചേർന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഒ കെ മോഹനൻ അധ്യക്ഷനായി. നേതാക്കളായ പി കെ സാബു, പി ഡി രമേശൻ, ടി എം ഷെരീഫ്, പി ടി പ്രദീപൻ, എം പി ബിജു, സി വി ജോയി, അജയഘോഷ് എന്നിവർ സംസാരിച്ചു.
കഞ്ഞിക്കുഴി
കഞ്ഞിക്കുഴിയിൽ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കൂറ്റുവേലിയിൽ നിന്ന് റാലി ആരംഭിച്ചു. പുത്തനമ്പലം ജങ്‌ഷനിൽ നടന്ന സമ്മേളനം എ ഐ ടി യു സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സിഐടിയു കഞ്ഞിക്കുഴി ഏരിയ പ്രസിഡന്റ് പി സുരേന്ദ്രൻ അധ്യക്ഷനായി. എസ് രാധാകൃഷ്ണൻ, കെ ബി ബിമൽറോയ്, ബി സലിം , കെ ബി ഷാജഹാൻ , പി എസ് ഷാജി , എം സന്തോഷ് കുമാർ, ബൈ രഞ്ജിത്ത്, കെ കെ ചെല്ലപ്പൻ, ഡി പ്രിയേഷ് കുമാർ ,എസ് പ്രകാശൻ, ജെയിംസ് കണ്ണാട്ട് , കെ സുരജിത്ത് , എസ് ദേവദാസ്, ഇ ആർ പൊന്നൻ, വർക്കി പുന്നക്കൽ, എസ് ഹെബിൻദാസ്, എം പി സുഗുണൻ ,എം ഡി സുധാകരൻ എന്നിവർ സംസാരിച്ചു.











0 comments