ad
Deshabhimani

മാസ്‌റ്റേഴ്സ് പ്രീമിയർ ലീഗ്: 
എലഗന്റ്സ് ചാമ്പ്യന്മാർ

primer

മാസ്‌റ്റേഴ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ എലഗന്റ്സ് ടീമിന് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 
പ്രസിഡന്റ് ടി എസ് താഹ ട്രോഫി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jan 16, 2026, 12:28 AM | 1 min read

കാർത്തികപ്പള്ളി

മാസ്‌റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ മാസ്‌റ്റേഴ്സ് പ്രീമിയർ ലീഗ് സീസൺ രണ്ടിൽ എലഗന്റ്സ് ചാമ്പ്യന്മാരായി. നങ്ങ്യാർകുളങ്ങര എൻടിപിസി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ഏഴുവിക്കറ്റിന് മിറാക്കിൾസിനെ എലഗന്റ്സ് തോൽപ്പിച്ചു. എലഗന്റ്സിന്റെ ക്യാപ്റ്റൻ പ്രശാന്ത്‌ മാൻ ഓഫ് ദി മാച്ചും ശ്യാംകുമാർ പ്ലയർ ഓഫ് ദി ടൂർണമെന്റുമായി. വിജയികൾക്ക് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ട്രോഫികൾ സമ്മാനിച്ചു. ചിങ്ങോലി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അമ്പിളി ദേവി, പഞ്ചായത്തംഗം ബി കൃഷ്‌ണകുമാർ, ക്ലബ് സെക്രട്ടറി രാജേഷ് രാമകൃഷ്‌ണൻ, വൈസ്‌പ്രസിഡന്റ് മിദ്‌ലാജ്, ജോയിന്റ്‌ സെക്രട്ടറി ഷിഹാജ് ഷെരീഫ് എന്നിവർ സംസാരിച്ചു. ലഹരിമുക്ത യുവതലമുറ എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസ്‌റ്റേഴ്‌സ് പ്രീമിയർ ലീഗ് സീസൺ മാർച്ച്‌ മൂന്നിന്‌ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home