ad
Deshabhimani

മാലിന്യം തള്ളൽ; നടപടിയുമായി മാന്നാർ

waste

മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാന്റിന് തെക്കോട്ടുള്ള റോഡുകളിൽ പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നു

വെബ് ഡെസ്ക്

Published on Jan 20, 2026, 12:25 AM | 1 min read

മാന്നാര്‍

വഴിയോരങ്ങളിലടക്കം മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി മാന്നാർ പഞ്ചായത്ത്. പ്രധാന റോഡുകളുടെയും ഇടവഴികളുടെയും ഓരങ്ങളിൽ മാലിന്യങ്ങൾ വർധിക്കുന്നതായി പരാതികൾ ഏറിയതോടെയാണ് നടപടികള്‍ സ്വീകരിക്കുന്നതിന്‌ ഭരണസമിതി തീരുമാനിച്ചത്. റോഡുകൾ പ്രസിഡന്റ് ബി കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പരിശോധനകൾ നടത്തി. വൈസ് പ്രസിഡന്റ് പി എ ലത, സ്ഥിരംസമിതി അധ്യക്ഷന്‍ എസ് ചന്ദ്രകുമാർ, പഞ്ചായത്തംഗം എസ് ശാന്തിനി എന്നിവരുൾപ്പെട്ട സംഘമാണ് സന്ദർശിച്ചത്. മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാന്റിന് തെക്കോട്ടുള്ള റോഡിൽ ടർഫ് കോർട്ടിന് സമീപം റോഡിന്റെ ഇരുവശങ്ങളിലും സമീപത്തെ തോട്ടിലും പ്ലാസ്റ്റിക്, ഭക്ഷണം, കശാപ്പുശാല അവശിഷ്ടങ്ങള്‍ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻ തോതിൽ തള്ളിയതായി കണ്ടെത്തി. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുവാൻ നടപടികൾ കൈക്കൊള്ളും. മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്താൻ പൊതുജന പങ്കാളിത്തത്തോടെ ശക്തമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home