മലമ്പനി ദിനാചരണം ജില്ലാതല പരിപാടി

ലോക മലമ്പനി ദിനാചരണ ജില്ലാതല പരിപാടിയും പ്രദർശനവും ഡോ. എസ് ആർ ദിലീപ്കുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടിയും പ്രദർശനവും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ആർ ദിലീപ്കുമാർ ഉദ്ഘാടനംചെയ്‌തു. മാമ്പുഴക്കരി ജനകീയ ആരോഗ്യകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഡോ. ഫിലിപ് ജേക്കബ് അധ്യക്ഷനായി. ജില്ല വെക്ടർ കൺട്രോൾ യൂണിറ്റിലെ ബയോളജിസ്റ്റ് സി സതീഷ്കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ല വെക്ടർ ബോൺ ഡിസിസ് കൺട്രോൾ ഓഫീസർ ആർ സന്തോഷ് കുമാർ, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ ഓഫീസർ ഡോ. ആർ സേതുനാഥ്, ജില്ല ലാബ് ഓഫീസർ ഇൻ ചാർജ് എ ജയ തുടങ്ങിയവർ പങ്കെടുത്തു. വിവിധയിടങ്ങളിൽ അതിഥി തൊഴിലാളികൾക്ക് രക്തപരിശോധനയും ബോധവത്ക്കരണവും സംഘടിപ്പിച്ചു.










0 comments