അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കുക

എന്‍ജിഒ യൂണിയൻ ഹരിപ്പാട് ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി ആർ സ്‌മിത ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേന്ദ്രസർക്കാരിന്റെ തൊഴിലാളി–ജനദ്രോഹ നയങ്ങൾക്കെതിരെ ദേശീയ സംയുക്ത ട്രേഡ് യൂണിയനും കർഷകത്തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ മുഴുവൻ കർഷകത്തൊഴിലാളികളും തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ജില്ലാ പ്രസിഡന്റ് ടി ആനന്ദനും സെക്രട്ടറി ആർ അനിൽകുമാറും അഭ്യർഥിച്ചു. കാർഷിക മേഖലയെ കുത്തക കോർപറേറ്റുകൾക്ക് അടിയറ വയ്ക്കാൻ ശ്രമിക്കുന്ന മോദി ഭരണത്തിനെതിരെയുള്ള ജനരോഷമായി പണിമുടക്ക് മാറുമെന്നും ഇരുവരും അറിയിച്ചു. ഹരിപ്പാട് കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹനയങ്ങൾക്കെതിരെ 12 ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാൻ എൻജിഒ യൂണിയൻ ഹരിപ്പാട് ഏരിയ സമ്മേളനം അഭ്യർഥിച്ചു. സംസ്ഥാനകമ്മിറ്റിയംഗം പി ആർ സ്‌മിത ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി പി അജിത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറര്‍ എ ആർ സീമ കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി സി നയനൻ സംസാരിച്ചു. ഭാരവാഹികൾ: ടി എസ് അരുൺകുമാർ (പ്രസിഡന്റ്), സീമ വിശ്വനാഥ്, എൻ പ്രദീപ്കുമാർ (വൈസ്‌പ്രസിഡന്റുമാർ), ബി ബിനു (സെക്രട്ടറി), സോമനാഥൻ ആചാരി, ഡി വിനയചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), എ ആർ സീമ (ട്രഷറര്‍). സംയുക്ത ട്രേഡ് യൂണിയനുകൾ 12ന് പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിൽ കേരളാ സ്‌റ്റേറ്റ് കയർതൊഴിലാളി ഫെഡറേഷനും, കയർ ലേബർ യൂണിയനും (ഐഎൻടിയുസി) പങ്കെടുക്കും. പണിമുടക്കിന് പൂർണ പിന്തുണ നൽകാൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എ കെ രാജൻ അധ്യക്ഷനായി. എസ് രാജേന്ദ്രൻ, ആർ നൻമജൻ, പി ആർ ശശിധരൻ, എൻ തങ്കമ്മ, ആർ ഭദ്രൻ, പി എൻ രഘുനാഥൻ, ജി സുരേഷ്, എസ് സൂരജ്, പി കെ രാജേന്ദ്രൻ, തൃക്കുന്നപ്പുഴ പ്രസന്നൻ, ജി ശശീന്ദ്രൻ, അജിത്ത് എന്നിവർ സംസാരിച്ചു.











0 comments