മാടത്തുങ്കര‑എച്ചിക്കുഴി റോഡ് യാഥാർഥ്യമായി

മാടത്തുങ്കര‑എച്ചിക്കുഴി റോഡ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മണ്ണഞ്ചേരി
കായലോരവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന മാടത്തുങ്കര --– എച്ചിക്കുഴി റോഡ് യാഥാർഥ്യമായി. പഞ്ചായത്ത് ഏഴാംവാർഡിൽ എം എൽ എ ഫണ്ട് വിനിയോഗിച്ചാണ് റോഡ് നിർമിച്ചത്. മാടത്തുങ്കര ക്ഷേത്രം, മാടത്തുങ്കര ജെട്ടി, കണക്കൂർ എന്നിവിടങ്ങളിൽ പോകുന്നതിന് റോഡ് പ്രയോജനപ്പെടും. പി പി ചിത്തരഞ്ജൻ എം എൽ എ റോഡ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ പി ഉല്ലാസ്, പഞ്ചായത്തംഗം അനിൽ ചാണാശേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വീണ വേണു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം എസ് സന്തോഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി ജി രാജീവ്, സി പി ഐ മണ്ഡലം അസി. സെക്രട്ടറി കെ ഡി വേണു എന്നിവർ സംസാരിച്ചു.










0 comments