ad
Deshabhimani

സ്‌നേഹവീട്‌ കൈമാറി

തണ്ണീര്‍മുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്‌ സഹപാഠിക്കൊരു സ്‌നേഹവീട് പദ്ധതിയിൽ നിര്‍മിച്ച വീടിന്റെ  താക്കോൽ കൈമാറി മന്ത്രി പി പ്രസാദ് സംസാരിക്കുന്നു

തണ്ണീര്‍മുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്‌ സഹപാഠിക്കൊരു സ്‌നേഹവീട് പദ്ധതിയിൽ നിര്‍മിച്ച വീടിന്റെ താക്കോൽ കൈമാറി മന്ത്രി പി പ്രസാദ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 12, 2026, 12:18 AM | 1 min read

ചേര്‍ത്തല

തണ്ണീര്‍മുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്‌ സഹപാഠിക്കൊരു സ്‌നേഹവീട് പദ്ധതിയിൽ നിര്‍മിച്ച വീടിന്റെ താക്കോൽ മന്ത്രി പി പ്രസാദ് കൈമാറി. 610 ചതുരശ്രയടി വിസ്‌തൃതിയിലെ വീട്‌ 13 ലക്ഷത്തോളം രൂപ ചെലവിലാണ്‌ നിർമിച്ചത്‌. സഞ്ചരിക്കുന്ന ജൈവ ചായക്കട നടത്തിയും അച്ചാര്‍ വിപണനമേള നടത്തിയും സമ്മാനക്കൂപ്പൺ മുഖേനയുമാണ്‌ കുട്ടികൾ ധനം സമാഹരിച്ചത്. ​ തണ്ണീര്‍മുക്കം പ‍ഞ്ചായത്ത് പ്രസിഡന്റ്‌ എ കെ പ്രസന്നന്‍ അധ്യക്ഷനായി. ചെങ്ങന്നൂര്‍ ആര്‍ഡിഡി കെ സുധ, ജില്ലാ കോ–-ഓർഡിനേറ്റര്‍ ജെ സജി, ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനില്‍, ബ്ലോക്ക് പഞ്ചായത്തംഗം ജി ശശികല, പഞ്ചായത്തംഗം ജോബിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ആര്‍ രഞ്ജുമോള്‍ സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എ എസ് ബെന്‍റോയ് നന്ദിയുംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home