ad
Deshabhimani

ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം വിവിഎച്ച്എസ്എസിന്

കായംകുളം ഉപജില്ലയിൽ ഒന്നാംസ്ഥാനം നേടിയ താമരക്കുളം വിവിഎച്ച്എസ്എസ്

കായംകുളം ഉപജില്ലയിൽ ഒന്നാംസ്ഥാനം നേടിയ താമരക്കുളം വിവിഎച്ച്എസ്എസ്

വെബ് ഡെസ്ക്

Published on Apr 19, 2026, 01:49 AM | 1 min read

ചാരുംമൂട്

സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പുരസ്കാരനിർണയത്തിൽ താമരക്കുളം വിവിഎച്ച്എസ്എസ് കായംകുളം ഉപജില്ലാ തലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. 16 പ്രവർത്തന മേഖലകൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിച്ചത്. സ്കൂൾ വിക്കി പ്രവർത്തനം, വിദ്യാലയത്തിലെ പരിപാടികളുടെ ഡോക്യുമെന്റേഷൻ, ക്ലാസുകൾ, ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകിയ കംപ്യൂട്ടർ പരിശീലനം, റോബോട്ടിക്സ് പരിശീലനം, വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്‌ഘാടന പരിപാടിയും കലോത്സവവും സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ലൈവ് സ്ട്രീമിങ് നടത്തിയത്‌, ഔഷധസസ്യങ്ങൾക്ക് ക്യൂ ആർ കോഡ് നിർമാണം, ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. സ്കൂളിലെ എബ്രഹാം രജനി മഹേഷ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽനിന്ന് പ്രോഗ്രാമിങ് വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നു. ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സായ റാഫി രാമനാഥ്, നിഷ സുകുമാരൻ, അധ്യാപിക വി ജെ ഷിബിമോൾ എന്നിവരാണ് പ്രവർത്തനങ്ങൾ നയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home