ad
Deshabhimani

ലയൺസ് ക്ലബ്- ഭാരവാഹികൾ ചുമതലയേറ്റു

Lions Club

കുട്ടനാട് ലയൺസ് ക്ലബ്ബ്‌ ഭാരവാഹികളുടെ ചുമതലയേൽക്കൽ എം ജെ എഫ് ലെഫ്നന്റ കേണൽ എൻ എൻ പി നായർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 07, 2026, 12:40 AM | 1 min read

മങ്കൊമ്പ്

കുട്ടനാട് ലയൺസ് ക്ലബ്ബിന്റെ 2026–27 വർഷത്തെ ഭാരവാഹികളുടെ ചുമതലയേൽക്കൽ നെടുമുടി ക്യാപ്ടൻസ്‌ ക്യാബിൻ റിസോർട്ടിൽ എംജെഎഫ് ലെഫ്നന്റ്‌ കേണൽ എൻ എൻ പി നായർ ഉദ്‌ഘാടനംചെയ്‌തു. അഗസ്റ്റിൻ ജോസഫ് മുടന്താഞ്ഞലി അധ്യക്ഷനായി. ഭാരവാഹികളായി ക്യാപ്ടൻ ജോസഫി പി തോമസ് ഒറ്റത്തൈക്കൽ (പ്രസിഡന്റ്‌), ജേക്കബ് കുര്യൻ മുല്ലശ്ശേരി (സെക്രട്ടറി), ജോസ് പി സി പുൽപത്ര (അഡ്മിനിസ്ട്രേറ്റർ), റോജി വി ജോർജ് മാവേലിക്കളം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ.ഷിബു മണല, ജേക്കബ് സാണ്ടർ മുളമൂട്ടിൽ, ജോസഫ് മാത്യു തുറവശ്ശേരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home