Deshabhimani

ഇടിമിന്നൽ; വൈദ്യുതി 
ഉപകരണങ്ങൾ കത്തിനശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2026, 12:52 AM | 1 min read

കാർത്തികപ്പള്ളി

മിന്നലേറ്റ് വീട്ടിലെ ഉപകരണങ്ങൾ കത്തിനശിച്ചു. ഏവൂർ പനച്ചമൂട് മഠത്തിൽ കിഴക്കതിൽ സതീശന്റെ വീട്ടിൽ വ്യാഴം രാത്രി ഏഴോടെയാണ് അപകടം. മഴയ്‌ക്കൊപ്പം മിന്നലേറ്റ്‌ വീടിന്റെ ഭിത്തി വിണ്ടുകീറി. ഫാൻ, ലൈറ്റ്‌, ഫ്രിഡ്‌ജ്‌ ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. മുറികളിലാകെ തീപ്പൊരി ചിതറിവീണു. സതീശന്റെ മകൾ ശ്രീലക്ഷ്‌മിക്ക്‌ നിസാര പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home