ad
Deshabhimani

തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ എൽഡിഎഫ്‌ മാർച്ച്‌

LDF March

എൽഡിഎഫ് കണ്ടല്ലൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സിപിഐ എം ജില്ലാ കമ്മിറ്റിയംഗം 
പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 04, 2026, 12:28 AM | 1 min read

ആലപ്പുഴ

തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ എൽഡിഎഫ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു. മഴകാരണം മാറ്റിവച്ച കേന്ദ്രങ്ങളിൽ പിന്നീട്‌ നടക്കും. ആര്യാട് പഞ്ചായത്തിന് മുന്നിൽ എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ ഉദ്ഘാടനംചെയ്‌തു. ഉണ്ണി ശിവരാജൻ അധ്യക്ഷനായി. കായംകുളം എൽഡിഎഫ് കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. സിപിഐ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം പി ഗോപീകൃഷ്‌ണൻ അധ്യക്ഷനായി. എം രാമചന്ദ്രൻ, സി അജികുമാർ, എ അജിത്ത്, സജീവ് പുല്ലുകുളങ്ങര, എം അഭിലാഷ്, ഡി അംബുജാക്ഷി, ബി ബിജു എന്നിവർ സംസാരിച്ചു. എൽഡിഎഫ് കൃഷ്‌ണപുരം പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധം സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ ഉദ്ഘാടനംചെയ്‌തു. എ കെ സജു അധ്യക്ഷനായി. എസ് നസീം, പ്രൊഫ. ഗോവിന്ദൻകുട്ടി കാർണവർ, ഐ റഫീക്, എം വി ശ്യാം, സാബു വാസുദേവ്, ജി രാഹുൽ, ഓച്ചിറ ചന്ദ്രൻ, ശ്രീദേവി ഓമനക്കുട്ടൻ, സ്വപ്‌ന മോഹനൻ, കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. എൽഡിഎഫ് ദേവികുളങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഷെയ്ഖ്‌ പി ഹാരീസ് ഉദ്ഘാടനംചെയ്‌തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം ഹരി മോഹൻകുമാർ അധ്യക്ഷനായി. ടി യേശുദാസ്, ആർ ശശിധരൻ, കലേഷ് അരവിന്ദാക്ഷൻ, ജയകുമാർ, എസ് രേഖ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി എൽഡിഎഫ് ചിങ്ങോലി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി എ ശോഭ ഉദ്ഘാടനം ചെയ്തു. ജി ശശിധരൻ അധ്യക്ഷനായി. ടി എസ് താഹ, ബി കൃഷ്ണകുമാർ, കെ ശ്രീകുമാർ, പി പ്രജീഷ്, വി എം പ്രമോദ്, എ എം നൗഷാദ്, എ സാജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home