ad
Deshabhimani

തദ്ദേശഫണ്ട് വെട്ടിക്കുറയ്‍ക്കലിനെതിരെ

എൽഡിഎഫ് മാർച്ചും ധർണയും

മുതുകുളം പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ്  നടത്തിയ മാർച്ചും ധർണയും സിപിഐ എം 
കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ബി കൃഷ്ണകുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 08, 2026, 12:33 AM | 1 min read

കാർത്തികപ്പള്ളി ​

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ എൽഡിഎഫ് മുതുകുളം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ മുതുകുളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐഎം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ബി കൃഷ്ണകുമാർ ഉദ്ഘാടനംചെയ്തു. സിപിഐ മുതുകുളം ലോക്കൽസെക്രട്ടറി രാമചന്ദ്രൻ ചിറത്തലയ്ക്കൽ അധ്യക്ഷനായി. സിപിഐഎം മുതുകുളം ലോക്കൽസെക്രട്ടറി കെ വാമദേവൻ, ലോക്കൽ കമ്മിറ്റിയംഗം പി ചന്ദ്രബാബു, കിസാന്‍സഭ ഹരിപ്പാട് മണ്ഡലം കമ്മിറ്റിയംഗം എൻ രാമചന്ദ്രൻനായർ, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്തംഗം ഗീതാ ശ്രീജി, പഞ്ചായത്തംഗങ്ങളായ സി കെ രാജൻ, ആർ സതീഷ്‌കുമാർ, രഹിന മംഗളൻ, ബി സുനിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home