സിഐടിയു ജില്ലാ പ്രവർത്തക കൺവൻഷൻ
ലേബർ കോഡുകൾ പിൻവലിക്കണം; പാസ-്‌പോർട്ട് ഓഫീസ് മാർച്ച് ഇന്ന്

സിഐടിയു ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന വൈസ-്‌പ്രസിഡന്റ് പി ബി ഹർഷകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 13ന് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി രാവിലെ 10ന് ആലപ്പുഴ പാസ-്‌പോർട്ട് ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കണമെന്ന് സിഐടിയു ജില്ലാ പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. പ്രതിഷേധം വിജയിപ്പിക്കാൻ ജില്ലയിലെ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്നും അറിയിച്ചു. ജില്ലാ കൺവൻഷൻ സംസ്ഥാന വൈസ-്‌പ്രസിഡന്റ് പി ബി ഹർഷകുമാർ ഉദ്ഘാടനംചെയ-്‌തു. ജില്ലാ പ്രസിഡന്റ് എച്ച് സലാം അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി കെ ദേവകുമാർ, വി എസ് മണി, സി വി ജോയ്, എം കൃഷ-്‌ണലത, സുരേശ്വരി ഘോഷ്, ജില്ലാ ഭാരവാഹി കെ കെ അശോകൻ എന്നിവർ സംസാരിച്ചു.










0 comments