കുടുംബശ്രീ ഓണം വിപണനമേള തുടങ്ങി

കണ്ടല്ലൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ഓണം വിപണനമേള പുല്ലുകുളങ്ങര ജങ്ഷനിൽ പഞ്ചായത്ത് വൈസ-്പ്രസിഡന്റ് ആർ ഷൈനി ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കണ്ടല്ലൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ഓണം വിപണനമേള തുടങ്ങി. പുല്ലുകുളങ്ങര ജങ്ഷനില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ഷൈനി ഉദ്ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ രേഷ്‌മ ഗിരീഷ് അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ അജിത്ത്, രമ്യ ബിനു, സിഡിഎസ് വൈസ്ചെയർപേഴ്സൺ അമ്പിളി ഗിരീഷ്, രാജഗോപാൽ, സിന്ധു എന്നിവർ സംസാരിച്ചു.










0 comments