ad
Deshabhimani

കുടുംബശ്രീ സിഡിഎസ് വാർഷികം

CDS

കണ്ടല്ലൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ 27–ാ-മത് വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 12, 2026, 12:13 AM | 1 min read

കായംകുളം ​

കണ്ടല്ലൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് 27-–ാം വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ പ്രീജ ഹരീഷ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് സുനിൽകുമാർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. മികച്ച എം ഇ യൂണിറ്റിനെ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷിയും മികച്ച കുടുംബശ്രീ ക്ഷീരകർഷകരെ ജില്ലാ പഞ്ചായത്തംഗം ലിഷ അനുപ്രസാദും ആദരിച്ചു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ആർ ഷൈനി, സ്ഥിരംസമിതി അധ്യക്ഷരായ കോലത്ത് ബാബു, എ അജിത്ത്, രമ്യ ബിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രശ്‌മി ശ്രീനി, സിജി വി ശശി, കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ എസ് രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു. കുടുബശ്രീ അംഗങ്ങളായിരുന്ന ജനപ്രതിനിധികളെയും വായ്‌പാ, സമ്പാദ്യം, തിരിച്ചടവ് എന്നിവയ്‌ക്ക്‌ മാതൃകയായ കുടുംബശ്രീ യൂണിറ്റുകളെയും, മികച്ച കുടുംബശ്രീ ക്ഷീര കർഷകരെയും മുതിർന്ന കുടുംബശ്രീ അംഗങ്ങളെയും ഹരിതകർമസേനാ അംഗങ്ങളെയും മികച്ച ബാലസഭാ അംഗങ്ങളെയും ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഘോഷയാത്ര നടത്തി. അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ നടന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home