ad
Deshabhimani

പരിസ്ഥിതിദിനത്തിൽ കുടുംബശ്രീയുടെ തിളക്കക്കാഴ്‌ച

സുമയുടെ തങ്കമനസിന്‌ അനുമോദനം

കളഞ്ഞുകിട്ടിയ മാല ഉടമയ്ക്ക് കുടുംബശ്രീ അംഗമായ  സുമ ഉണ്ണികൃഷ്ണൻ കൈമാറുന്നു

കളഞ്ഞുകിട്ടിയ മാല ഉടമയ്ക്ക് കുടുംബശ്രീ അംഗമായ സുമ ഉണ്ണികൃഷ്ണൻ കൈമാറുന്നു

avatar
സ്വന്തം ലേഖകൻ

Published on Jun 06, 2026, 12:50 AM | 1 min read

മാന്നാർ
പരിസ്ഥിതിദിനാചരണത്തിൽ സത്യസന്ധതയുടെ തിളക്കവും. കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ സ്വർണമാല ഉടമയ്ക്ക് തിരിച്ചുനൽകിയ കുടുംബശ്രീ അംഗം സുമ ഉണ്ണികൃഷ്ണന്റേതാണ്‌ സുവർണ മനസ്‌. കുട്ടമ്പേരൂർ എസ്‌കെവി സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ 11–ാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ ശുചീകരണം നടത്തുന്നതിനിടെയാണ് സുമ ഉണ്ണികൃഷ്ണന്‌ മാല കിട്ടിയത്. പഞ്ചായത്തംഗങ്ങളായ പുഷ്പ സുനിലിനെയും ജി സുശീല കുമാരിയെയും ഇക്കാര്യം സുമ അറിയിച്ചതോടെയുള്ള അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി. കുട്ടമ്പേരൂർ സ്വദേശിനിയുടേതാണ്‌ മാല. സ്കൂളിൽ ഒരുക്കിയ ചടങ്ങിൽ മാനേജർ എച്ച് എം വേണു കേശവ്, ശിൽപ്പ എസ് നായർ, ജനപ്രതിനിധികൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് മാല സുമ കൈമാറി. പഞ്ചായത്തംഗങ്ങൾ സുമ ഉണ്ണികൃഷ്ണനെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home