ad
Deshabhimani

കുടശ്ശനാട് എച്ച്‌എസ്‌എസ്‌, 
പോപ്‌ പയസ്‌ ജേതാക്കൾ

onattukara

ഭക്ഷ്യസുരക്ഷാ വാരത്തോടനുബന്ധിച്ച് ഓണാട്ടുകര എത്‌നിക് ഫുഡ് പ്രൊഡ്യൂസർ കമ്പനി നടത്തിയ ക്വിസ്മത്സരം കൃഷി അസി. ഡയറക-്ടർ രാജശ്രീ നരേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 31, 2025, 12:30 AM | 1 min read

ചാരുംമൂട്

ഒണാട്ടുകര എത്‌നിക്ക് ഫുഡ് പ്രൊഡ്യൂസർ കമ്പനി സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ ക്വിസ് മത്സരം കൃഷി അസി. ഡയറക്ടർ രാജശ്രീ നരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കൃഷി ഓഫീസർമാരായ ആര്യാ വി നാഥ്, നിഖിൽ ആർ പിള്ള, ലക്ഷ്മി ശേഖർ, ജി ഹരിത എന്നിവർ മത്സരം നിയന്ത്രിച്ചു. കോ– ഓർഡിനേറ്റർ എ സലാം, കമ്പനി ചെയർമാൻ ജി മധുസൂദനൻ നായർ, ഡയറക്ടർമാരായ ജയദേവൻ, ശ്രീദേവി, ജാഫർ ഖാൻ എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ കുടശ്ശനാട് ഗവ. എച്ച്‌എസ്‌എസ്‌ ഒന്നാംസ്ഥാനവും വള്ളികുന്നം അമൃത എച്ച്‌എസ്‌എസ്‌ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കറ്റാനം പോപ്‌ പയസ്‌ സ്കൂൾ ഒന്നാം സ്ഥാനവും, നൂറനാട് സിബിഎം സ്കൂൾ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home