Deshabhimani

കെ കെ സുരേഷ്‌കുമാർ രക്തസാക്ഷിദിനം ആചരിച്ചു

martyrdom

കെ കെ സുരേഷ്-കുമാർ രക്തസാക്ഷിദിനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം യു പ്രതിഭ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 12:32 AM | 1 min read

ചാരുംമൂട്

സിപിഐ എം നേതൃത്വത്തിൽ കെ കെ സുരേഷ്‌കുമാര്‍ രക്തസാക്ഷി ദിനം ആചരിച്ചു. രാവിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും വൈകിട്ട് ചുനക്കര പഞ്ചായത്ത് ജങ്‌ഷനിൽ അനുസ്‌മരണറാലിയും സമ്മേളനവും നടന്നു. അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം യു പ്രതിഭ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ അധ്യക്ഷയായി.ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ, ചുനക്കര വടക്ക് ലോക്കൽ സെക്രട്ടറി മനോജ് കമ്പനി വിള, എസ് രാമകൃഷ്ണൻ, പി മധു, ആർ ബിനു, എസ് മധുകുമാർ, എസ് അഷ്കർ, സി അനു, എസ് ശോഭന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home