ad
Deshabhimani

കേരള ചിക്കൻ ഒ‍ൗട്ട്‌ലെറ്റ്‌ തുറന്നു

Kerala
വെബ് ഡെസ്ക്

Published on Aug 13, 2026, 12:44 AM | 1 min read

ചേർത്തല

കുടുംബശ്രീ ജില്ലാ മിഷൻ ഗുണമേന്മയും ശുചിത്വവും ഉറപ്പാക്കിയ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് എത്തിക്കാന്‍ കേരള ചിക്കൻ ഫ്രോസൺ ഒ‍ൗട്ട്‌ലെറ്റ്‌ തുറന്നു. ചേർത്തല വാരനാട്ടെ വിപണനകേന്ദ്രത്തിന്റെ ഉദ്‌ഘാടനവും ആദ്യവിൽപ്പനയും പി പ്രസാദ്‌ എംഎൽഎ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എ കെ പ്രസന്നൻ അധ്യക്ഷനായി. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയിൽ വിപണിയിലെത്തിക്കുന്ന ഫ്രോസൺ ഉൽപ്പന്നങ്ങളാണ് ഔട്ട്‌ലെറ്റിൽ ലഭ്യമാകുക. ഡ്രംസ്‌റ്റിക്, ബോൺലെസ് ബ്രെസ്‌റ്റ്‌, ബിരിയാണി കട്ട്, കറി കട്ട്, ഫുൾ ചിക്കൻ തുടങ്ങിയവ ലഭിക്കും. ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ എസ്‌ രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജി ശശികല, അംഗം എൻ കെ ഹരിഹരപ്പണിക്കർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പ്രവീൺ ജി പണിക്കർ, ഇന്ദുലേഖ, സി വി ജോസഫ്, സുധർമ സന്തോഷ്, കെ എ മുഹമ്മദ് അഫ്സൽ, കെ യു ആതിര ഭാനു, സി എസ്‌ സുചിത്ര എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home