ad
Deshabhimani

കേരള ബാങ്ക് റിട്ട. ജീവനക്കാർ ആഹ്ലാദദിനം ആചരിച്ചു

kerala bank

കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കേരള ബാങ്ക് ആലപ്പുഴ റീജിയണൽ ഓഫീസിന് മുന്നിൽ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ നടത്തിയ ആഹ്ലാദപ്രകടനം

വെബ് ഡെസ്ക്

Published on Feb 20, 2026, 02:08 AM | 1 min read

ആലപ്പുഴ ​

കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ഭരണനിർവഹണ ചുമതല കേരള ബാങ്കിനെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന്‌ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ആഹ്ലാദദിനം ആചരിച്ചു. കേരള ബാങ്ക് രൂപീകൃതമായ നാളുമുതൽ ഫെഡറേഷൻ ഉന്നയിച്ച ആവശ്യം നടപ്പാക്കിയ എൽഡിഎഫ്‌ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കേരളബാങ്കിന്റെ ആലപ്പുഴ റീജണൽ ഓഫീസിന്‌ മുന്നിൽ പ്രകടനവും യോഗവും നടന്നു. ഫെഡറേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ടി പ്രേംനാഥ് ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി കെ എൻ ചന്ദ്രബാബു, കെ ആർ വിജയൻ, പി എം പ്രമോദ്, എസ് സുനിൽ, സി സി വർഗീസ്, സി എം മധു, എൻ ജനാർദനൻപിള്ള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home