കെഎച്ച്‌ആർഎ ജില്ലാ സമ്മേളനം

കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ (കെഎച്ച്‌ആർഎ) ജില്ലാ സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനംചെയ്‌തു. കുടുംബസംഗമവും പൊതുസമ്മേളനവും കൃഷിമന്ത്രി പി പ്രസാദും ജില്ലാ കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാലും ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് മനാഫ് എസ് കുബാബ അധ്യക്ഷനായി. ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയായി. മുതിർന്ന അംഗങ്ങളെ എച്ച് സലാം എംഎൽഎ ആദരിച്ചു. സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് എമർജിങ് യൂണിറ്റിനുള്ള പുരസ്‌കാരം വിതരണംചെയ്‌തു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ, സംസ്ഥാന ഭാരവാഹികളായ കെ എം രാജ, മുഹമ്മദ് ഷാജി, വീരഭദ്രൻ, റോയ് ജെ മഡോണ, ഷിനാജ് റഹ്മാൻ, അസീസ് മൂസ, ജില്ലാ സെക്രട്ടറി നാസർ ബി താജ്, ട്രഷറർ അഡ്വ. സി രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നാസർ ബി താജ് (പ്രസിഡന്റ്) മനാഫ് എസ് കുബാബ (സെക്രട്ടറി) അഡ്വ.സി രതീഷ് (ട്രഷറർ). എം എ കരീം (വർക്കിങ് പ്രസിഡന്റ്) നന്ദകുമാർ മാവേലിക്കര, അബ്ദുൾ നാസർ മുതുകുളം, അബ്ദുൾ ജബ്ബാർ പനച്ചുവട്, ഇസ്മായിൽ താഫ് (വൈസ് പ്രസിഡന്റുമാർ) ആശ തോമസ് ചേർത്തല, മൂസ വടുതല, ബദറുദ്ദീൻ മലബാർ, മനോഹരൻ ഹരിപ്പാട് (ജോ.സെക്രട്ടറിമാർ) മോഹൻദാസ് ഷേണായി ചേർത്തല, രാജേഷ് ഉടുപ്പി (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ).









0 comments