ad
Deshabhimani

കായംകുളം വള്ളംകളി ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2025, 12:06 AM | 1 min read

കായംകുളം ​

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായ കായംകുളം വള്ളംകളി ശനിയാഴ-്‌ച കായംകുളം കായലിൽ നടക്കും. നെഹ്റുട്രോഫി വള്ളംകളിയിൽ പ്രഥമ ശ്രേണിയിലെത്തിയ ഒമ്പത് ചുണ്ടൻവള്ളങ്ങളാണ് മൂന്ന് ഹീറ്റ്സിലായി മത്സരിക്കുക. ഇതിന്റെ ഭാഗമായി വെള്ളിയാഴ-്‌ച ആലപ്പുഴ പാഡി ക്രിയേഷൻസ് അവതരിപ്പിച്ച നാടൻപാട്ടും, അലോഷി ആദംസ് നയിച്ച ഗസൽസന്ധ്യയും നടന്നു. ശനിയാഴ-്‌ച പകൽ 2.30ന് ആരംഭിക്കുന്ന വള്ളംകളി കലക-്‌ടർ അലക-്സ്‌ അലക-്‌സ്‌ വർഗീസ് ഉദ്ഘാടനംചെയ്യും. വിനോദസഞ്ചാരവകുപ്പ് ഡയറക-്‌ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷയാകും. എഡിഎം ആശ സി എബ്രഹാം മാസ്‌ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. വിജയികൾക്ക് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ സമ്മാനങ്ങൾ വിതരണംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home